അണ്ണുർ ശ്രീഭഗവതി ക്ഷേത്രം

Annoor ShreeBhagavathy Temple

അണ്ണുർ , തിരുമല എൻ.എസ്.എസ് കരയോഗം നമ്പർ: 233

സന്ദർശിക്കുക  
 
അണ്ണൂർ ശ്രീഭഗവതി ക്ഷേത്രത്തിന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം    അണ്ണൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 2023 മെയ് 5, വെള്ളിയാഴ്ച    എല്ലാ ഭക്ത ജനങ്ങൾക്കും ക്ഷേത്ര സന്നിധിയിലേക്കു സ്വാഗതം.                    date ,   day ,   time ,   rahukalam ,   open/close

ചരിത്രം

ശ്രീ പരശുരാമ സ്വാമിയാൽ സൃഷ്ടമായ കേരളത്തിൻ്റെ തെക്കേയറ്റത്ത് ചരിതം ഉറങ്ങുന്ന തിരുവനന്തപുരത്ത് പ്രകൃതി രമണീയമായ തിരുമലയിൽ അണ്ണൂർ ദേശത്ത് കളകളാരവം മുഴക്കി മന്ദം മന്ദം ഒഴുകുന്ന കരമനയാരിൻ്റെ കരയിൽ ഉയർന്ന കുന്നിൻ പുറത്ത് ദേശത്തിനു മുഴുവൻ ചൈതന്യവും പകർന്നുകൊണ്ട് വിരാജിക്കുന്ന പഴക്കം അവകാശപ്പെടാവുന്ന പുരാതന ക്ഷേത്രമാണ് തിരുമലയിൽ അണ്ണൂർ ദേശത്തെ ശ്രീ.അണ്ണൂർ ഭഗവതി ക്ഷേത്രം തിരുവനന്തപുരത്തെ എല്ലാ അമ്പലങ്ങളേയും പോലെ ഇതിൻറെ സ്ഥാപനവും കൈകാര്യവും ആദ്യം ആരംഭിച്ചത് അണ്ണൂർ പ്രദേശത്തെ പ്രസിദ്ധമായ നായർ കുടുംബ കാരണവരിൽ നിന്നുമാണ്.

ഏഴര വെളുപ്പിന് ഉണർന്ന് മനോഹരിയായ കരമനയാറ്റിൽ മുങ്ങിക്കുളിച്ച് ദേഹശുദ്ധി വരുത്തി കിഴക്കോട്ടു തിരിഞ്ഞു നിന്ന് ഈശ്വര പ്രാർത്ഥന നടത്തി വന്ന സ്ഥലത്ത് കാലക്രമേണ അമ്പലം രൂപപ്പെട്ട് വന്നതായിട്ടാണ് പഴമക്കാർ പറയുന്നത്. ആ കാലഘട്ടത്തിൽ തിരുവനന്തപുരത്തെ എല്ലാ നായർ തറവാടുകളിലും ഉണ്ടായിരുന്നതുപോലെ ആരാധനയ്ക്കായി ഒരു തറയും അതിൽ ഒരു പീഠവും കലമാൻ കൊമ്പ്, വാൽക്കണ്ണാടി എന്നിവയും പ്രതിഷ്ടിച്ചാണ് ആരാധിച്ചു വന്നിരുന്നത്.

 

നോട്ടീസ് ബോർഡ്


കുംഭ ഭരണി ഉൽസവം 2025
 

അണ്ണുർ ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉൽസവം 2025 മാർച്ച് 2, 3, 4 (1200 കുംഭം 18, 19, 20) തീയതികളിൽ നടക്കും

കുംഭ ഭരണി മഹോത്സവം 2025 പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

കർക്കടകവാവ് ബലിദർപ്പണം ഇമേജുകൾ

ലക്ഷാർച്ചന ഇമേജുകൾ

ഓം സർവബാധാ വിനിർമുക്തോ, ധന് ധന്യഃ സുതാൻവിതഃ

മനുഷ്യോ മത്പ്രസാദേൻ ഭവിഷ്യതി ന സംശയഃ ഓം

 
 

ഞങ്ങളെപ്പറ്റി അറിയുക

കരയോഗം ഭരണസമിതി ഏറ്റെടുത്ത ശേഷം 12-6-1986-ൽ തത്വശാസ്ത്ര വിധിപ്രകാരം ക്ഷേത്രം പുതുക്കിപ്പണിയുകയും പുന:പ്രതിഷ്ഠ നടത്തി ക്ഷേത്രത്തെ ഇന്നു കാണുന്ന രൂപത്തിൽ നിർമ്മിക്കുകയും ചെയ്തു. മുൻപിൽ കാണുന്ന മുഖ മണ്ഡപം മനോഹരമായ രീതിയിൽ പുതുക്കിപ്പണിയുകയും ഉപദേവന്മാരെ പ്രതിഷ്ഠിച്ച് നിത്യപൂജ ഏർപ്പെടുത്തുകയും ചെയ്തു. യാതൊരുവിധ മുടക്കവും വരാതെ നിത്യവും രാവിലെയും വൈകുന്നേരവും പൂജ ആരംഭിക്കുകയും ചെയ്തു.

ഇപ്രകാരമുള്ള പുന:രുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഇതിൻറെയെല്ലാം കാർമ്മികത്വം വഹിച്ചിരുന്നത് ക്ഷേത്ര തന്ത്രി കുളപ്പട ഈശ്വരൻ പോറ്റി അവർകൾ ആയിരുന്നു. അദ്ദേഹത്തിൻറെ ദേഹവിയോഗത്തെ തുടർന്ന് താന്നൂർക്കാവ് വൈതിരി മന ബ്രഹ്മശ്രീ ഈശ്വരൻ നമ്പൂതിരി അവർകളെ ഏൽപ്പിക്കുകയും ചെയ്തു.അദ്ദേഹത്തിൻറെ ദേഹവിയോഗത്തെ തുടർന്ന് മകൻ ഈശ്വരൻ നമ്പൂതിരി അവർകൾ തന്ത്രിയായി ഇപ്പോഴും തുടരുകയും ചെയ്യുന്നു.




ഓം സർവബാധാ വിനിർമുക്തോ, ധന് ധന്യഃ സുതാൻവിതഃ

മനുഷ്യോ മത്പ്രസാദേൻ ഭവിഷ്യതി ന സംശയഃ ഓം

 
 

പൂജകൾ

പൂജകൾ നിരക്ക്
ഗണപതി ഹോമം ₹ 101
ഉദയാസ്തമന പൂജ ₹ 2501
ഒരുദിവസത്തെ പൂജ (ദേവിയ്ക്ക് മുഖച്ചാർത്ത് മാത്രം) ₹ 650
ദേവിയ്ക്ക് മുഴുക്കപ്പോടുകൂടി (ഒരു ദിവസത്തെ പൂജ) ₹ 1000
കുങ്കുമാഭിഷേകം ₹ 1000
അർച്ചന ₹ 15
സ്വയംവരാർച്ചന ₹ 25
രക്തപുഷ്പാർച്ചന ₹ 25
കുങ്കുമാർച്ചന ₹ 25
ഭാഗ്യസൂക്തം ₹ 25
ഐശ്വര്യപൂജ ₹ 25
നെയ്യ് വിളക്ക് ₹ 25
നീരാഞ്ജനം ₹ 25
മാലാധാരണം ₹ 25
പള്ളിക്കെട്ട് നിറയ്ക്കൽ ₹ 25
വഴിപാട് വച്ച് നേദ്യം ₹ 25
ഐക്യമത്യസൂക്താർച്ചന ₹ 25
വിദ്യാസൂക്താർച്ചന ₹ 20
ആയില്യപൂജാർച്ചന ₹ 20
നൂൽജപം ₹ 25
പിടിപ്പണംവാരൽ ₹ 51
കല്യാണക്കുറിപൂജ ₹ 101
യോഗീശ്വരന് പടുക്ക ₹ 75
നൂറും പാലും ₹ 60
ചുറ്റുവിളക്ക് ₹ 1000
പാൽപ്പായസം (1 ലിറ്റർ) ₹ 175
ശർക്കരപ്പായസം (നാഴി അരിയുടേത് ) ₹ 150
കടുംപായസം (നാഴി അരിയുടേത് ) ₹ 200
പന്തീർ നാഴിവച്ച് നേദ്യം ₹ 200
പന്തീർ നാഴിപായസം(കാൽപന്തീർനാഴി) ₹ 1500
വാഹനപൂജ ₹ 201
താക്കോൽ പൂജ ₹ 51/101
ഭസ്മാഭിഷേകം ₹ 101
ഭഗവതിസേവ ₹ 1000
നടയ്ക്കുവയ്പ്പ് ₹ 20
താലിപൂജ ₹ 101
തുലാഭാരം ₹ 100
കുഞ്ഞൂണ് ₹ 101
താലികെട്ട് ₹ 301

ഓം സർവബാധാ വിനിർമുക്തോ, ധന് ധന്യഃ സുതാൻവിതഃ

മനുഷ്യോ മത്പ്രസാദേൻ ഭവിഷ്യതി ന സംശയഃ ഓം

 
 

പൂജാസമയം

രാവിലെ

നിര്‍മ്മാല്യ ദര്‍ശനം     5:30 AM
ഗണപതി ഹോമം     6:00 AM
ദീപാരാധന     6:00 AM
നട അടയ്ക്കൽ     9:30 AM
 

വൈകുന്നേരം

നട തുറക്കൽ     5:30 PM
ദീപാരാധന     6:45 PM
നട അടയ്ക്കൽ     8:00 PM

ഓം സർവബാധാ വിനിർമുക്തോ, ധന് ധന്യഃ സുതാൻവിതഃ

മനുഷ്യോ മത്പ്രസാദേൻ ഭവിഷ്യതി ന സംശയഃ ഓം

 
 

പ്രതിഷ്ഠകൾ

അണ്ണൂർ ഭഗവതി

ഗണപതി ഭഗവാൻ

സ്വാമി അയ്യപ്പൻ

നാഗർ